ഫിറോസ് കുന്നുംപറമ്പിലിനെതിരെയുള്ള ആരോപണം രണ്ടു പേര്‍ക്കെതിരെ കേസ്
മാനന്തവാടി എടവക ഓണ്‍ലൈന്‍ ചാരിറ്റി വിവാദത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ഫിറോസ് കുന്നുംപറമ്പിലിനെതിരെ ആരോപണവുമായി രംഗത്ത് വന്ന തൃശൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീം പഴയന്നൂര്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സലീല്‍ എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 151 വകുപ്പ് പ്രകാരം മാനന്തവാടി പോലീസ് കേസെടുത്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു വിട്ടയച്ചത്.
കഴിഞ്ഞ ദിവസം ഇവര്‍ ഫെയ്്സ് ബുക്കിലൂടെ നടത്തിയ ലൈവ് വീഡിയോയില്‍ സംഘര്‍ഷസാധ്യതയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.ഇതേതുടര്‍ന്ന് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.എന്നാല്‍ ഇന്നലെ വീണ്ടും സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.ഇതിനിടെ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം ഫിറോസ് കുന്നുംപറമ്പിലിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുക്കുകയും ചെയ്തു.