വനിത ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപന മേധാവികള്‍ക്കായി ബാലനീതി നിയമം 2015, അഡോപ്ഷന്‍ റെഗുലേഷന്, ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് എന്നീ വിഷയങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും അതുവഴി കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന് തൈക്കണ്ടി അധ്യക്ഷനായിരുന്നു. അഡ്വ. റ്റി. ജെ ജോസഫ്, സിസ്റ്റര്‍ ജെയ്ന്‍, അഖില രാജഗോപാല്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ സ്ഥാപന സംരക്ഷണ ഓഫീസര്‍ ശരത്ത് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -