- Advertisement -

- Advertisement -

ഓണ്‍ലൈന്‍ ഗ്രാമസഭ 16 രാജ്യങ്ങളിലുള്ളവര്‍ പങ്കെടുത്തു.

0

അരികിലുണ്ട് എടവക എന്ന പേരില്‍ എടവക ഗ്രാമ പഞ്ചായത്ത് എടവക സ്വദേശികളായ പ്രവാസികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഗ്രാമസഭ പങ്കാളിത്തം കൊണ്ടും, നൂതന പദ്ധതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി.പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമസഭയില്‍ പതിനാറ് രാജ്യങ്ങളിലുള്ള എടവകക്കാര്‍ പങ്കെടുത്തു.

പ്രവാസികളുടെ പ്രശ്‌നങ്ങളും, നാടിന്റെ വികസനവും ഗ്രാമസഭ ചര്‍ച്ച ചെയ്തു.പ്രാഥമികമായി പ്രവാസികളുടെ വിവരശേഖരണം നടത്തുന്നതിനും, സഹകരിക്കേണ്ട മേഖലകള്‍ കണ്ടെത്തി പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും പഞ്ചായത്ത് പ്രത്യേകമായി രൂപീകരിച്ച പ്രവാസികാര്യ വര്‍ക്കിംഗ് ഗ്രൂപ്പിനേയും, ഭരണ സമിതിയേയും ഗ്രാമസഭ ചുമതലപ്പെടുത്തി.മുസ്തഫ മുക്ത്, കിഷോര്‍ കുമാര്‍ സി , ജാഫര്‍ അവറാന്‍, ലി ജൊ ജോയി, മുഹമ്മദ് റാഫി, ഷഫീര്‍ ബനിയായില്‍, നളിനാക്ഷന്‍, അജ്‌നാ സ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്,ജനപ്രതിനിധികളായ ശിഹാബ് അയാത്ത്,പടകൂട്ടില്‍ ജോര്‍ജ്,ജെന്‍സി ബിനോയി,അഹമ്മദ് കുട്ടി ബ്രാന്‍,വത്സന്‍ എം.പി,ഗിരിജ സുധാകരന്‍,ഖാലിദ് മുതുവോടന്‍,അലി തരുവണ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page