- Advertisement -

- Advertisement -

ബത്തേരി താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു ഉപരോധം

0

ബത്തേരി തോട്ടമൂല സ്വദേശി എല്‍ദോ(25) കോലഞ്ചേരി എന്നയാള്‍ക്ക് ചികിത്സ നിഷേധിച്ചുവെന്നാരോപിച്ചാണ് ഉപരോധം.ഇന്ന് മൂന്നു മണിയോടെ ആശുപത്രിയില്‍ കാല്‍ ഡ്രസിംഗിനായി എത്തിയ ഏല്‍ദോയോട് സ്റ്റാഫില്ല എന്നറിയിച്ച് ചികില്‍സ നിഷേധിക്കുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.പ്രതിഷേധ സമരത്തിന് യുത്ത് കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കളായ അമല്‍ജോയി, യുനൂസ് അലി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അതേസമയം അത്യാഹിതമായി വരുന്ന മുറിവുകളും മറ്റുമാണ് ഉച്ചയ്ക്ക് ശേഷം ഈ വിഭാഗത്തില്‍ നോക്കുന്നതെന്നും മുറിവുകള്‍ ഡ്രസ്സ് ചെയ്യാനായി എത്തുന്നവരെ രാവിലെ ഒപിയിലാണ് സാധാരണ നിലയില്‍ കാണിക്കുന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പിന്നീട് ആശുപത്രി അധികൃതരുമായി സംസാരിച്ച് ഡ്രസ് ചെയ്തു നല്‍കാമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റാഫിനെതിരെ അന്വേഷണം നടത്താമെന്നും ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page