- Advertisement -

- Advertisement -

യുവജന കമ്മീഷന്‍ അദാലത്ത് : 6 കേസുകള്‍ തീര്‍പ്പാക്കി

0

കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടി പ്പിച്ച ജില്ലാതല അദാലത്തില്‍ 6 പരാതികള്‍ തീര്‍പ്പാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യ മുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ആകെ 11 പരാതികളാണ് അദാലത്തിലേക്ക് എത്തിയത്.

പുതിയതായി 6 പരാതികള്‍ കൂടി ലഭിച്ചു. തീര്‍പ്പാക്കാത്തവ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വയനാട് ജില്ലാ ഹയര്‍സെക്കണ്ടറി ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന പരാതിയുടെ അടിസ്ഥാന ത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗങ്ങളായ കെ. കെ.വിദ്യ, കെ. പി. ഷജീറ, റെനീഷ് മാത്യു, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ സബി റ്റി. എസ്, അസിസ്റ്റന്റ് രമ്യ എസ്. എന്‍, എന്നിവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page