- Advertisement -

- Advertisement -

ഇനി ‘ഇ-റേഷന്‍ കാര്‍ഡ് ; സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാം

0

റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് പദ്ധതി വെള്ളിയാഴ്ച മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.ഇനി മുതല്‍ ഇ- റേഷന്‍ കാര്‍ഡ് പ്രിന്റെടുത്ത് ഇ -ആധാര്‍ മാതൃകയില്‍ ഉപയോഗിക്കാം. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷ, താലൂക്ക് സപ്ലൈഓഫീസര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പിഡിഎഫ് രൂപത്തിലുള്ള ഇ റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ , അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും, പിഡിഎഫായി ലഭിക്കുന്ന ഇ റേഷന്‍ കാര്‍ഡ് തുറക്കാനുള്ള പാസ് വേര്‍ഡ് ,റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ എസ്എംഎസ് അയക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍ഐസി) ഇ റേഷന്‍ കാര്‍ഡിന് സാങ്കേതിക സൗകര്യം ഒരുക്കിയത്. റേഷന്‍കാര്‍ഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസണ്‍ ലോഗിനിലൂടെയോ https://civilsupplieskerala.gov.in/എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ ട്രഷറി സംവിധാനത്തിലൂടെ ഫീസ് അടയ്ക്കാം

    Leave A Reply

    Your email address will not be published.

    You cannot copy content of this page