- Advertisement -

- Advertisement -

കരട് വിജ്ഞാപനം :നൂല്‍പ്പുഴ പഞ്ചായത്ത് പ്രമേയം പാസാക്കി

0

പരിസ്ഥിതി ദുര്‍ബല മേഖല കരട് വിജ്ഞാപന ത്തിനെ തിരെ നൂല്‍പ്പുഴ പഞ്ചായത്ത് പ്രമേയം പാസാക്കി.ഉത്തവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രസിഡണ്ട് ഷീജ സതീഷ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തര ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്.

കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തിന്റെ സമസ്ത വികസന പ്രവര്‍ത്തന ങ്ങളെയും കരട് വിജ്ഞാപനം പൂര്‍ണ്ണമായും ബാധിക്കും. നൂല്‍പ്പുഴ പഞ്ചായത്തിലെ ജനങ്ങള്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ്.അതിന് പ്രദേശിക ഭരണ കൂടം എല്ലാസഹായങ്ങളും ജനങ്ങള്‍ക്ക് നല്‍കിവരു ന്നുണ്ട്.അതിനാല്‍ പഞ്ചായത്ത് നടപ്പിലാക്കാന്‍ ഉദ്ദേശി ക്കുന്ന പലപദ്ധതികള്‍ക്കും നിലവിലെ വിജ്ഞാപനം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും പ്രമേയം ചൂണ്ടികാട്ടി. അതിനാല്‍ പരിസ്ഥിതി ദുര്‍ബലമേഖല അതിരുകള്‍ ജനവാസകേന്ദ്രങ്ങളില്‍ സീറോ പോയന്റായി നിലനിര്‍ ത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.സിന്ധു, ദിനേശന്‍, സുമാഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page