- Advertisement -

- Advertisement -

അഞ്ച് വയസുകാരി അന്ന ശ്രദ്ധേയയാകുന്നു

0

അഞ്ച് വയസുകാരി അന്നയുടെ പൊതു വിജ്ഞാന രംഗത്തെ മികവ് ശ്രദ്ധേയമാകുന്നു.ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ പേരുകളും, ലോക രാഷ്ട്രങ്ങളുടെ തലസ്ഥാന ങ്ങളുടെ പേരുകള്‍, ലോക രാഷ്ട്രത്തലവന്‍ മാര്‍,ഇന്ത്യയി ലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സംസ്ഥാന ത്തെ മന്ത്രിമാര്‍,ജില്ലാകലക്ടമാ രുള്‍പ്പടെയുള്ളവരുടെ പേരുകള്‍ തുടങ്ങിയ ചോദ്യ ങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കകം ഉത്തരം നല്‍കിയാണ് അന്ന ശ്രദ്ധേയയാകുന്നത് .കോള റാട്ട്കുന്നിലെ സന്തോഷ് ചിഞ്ചു ദമ്പതികളുടെ മകളാണ് അന്ന.

ഒരു വയസ് മുതലാണ് അന്നയുടെ ഓര്‍മ്മശക്തി രക്ഷിതാ ക്കള്‍ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ഓരോ കാര്യങ്ങളും പറഞ്ഞ് നല്‍കുമ്പോള്‍ മറക്കാതെ ദിവസങ്ങള്‍ക്ക് ശേഷവും ഓര്‍മ്മിച്ച് പറയാന്‍ തുടങ്ങിയതോടെ ലോകവിവരങ്ങള്‍ അന്നയെ പഠിപ്പിച്ച് തുടങ്ങി. ഇപ്പോള്‍ ലോകരാജ്യങ്ങളുടെ പേരുകള്‍ മനപാഠവുമാണ്.പൊതു വിഞ്ജാനങ്ങളുടെ പുസ്തകങ്ങള്‍ വാങ്ങി രണ്ട് തവണ പഠിപ്പിച്ചാല്‍ മറ ക്കാതെ ആര് ചോദിച്ചാലും നിമിഷങ്ങള്‍ക്കകം ഉത്തരം നല്‍കും.മാതാപിതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന പൊതു വിജ്ഞാന പുസ്തകങ്ങള്‍ കുട്ടിക്ക് വാങ്ങി നല്‍കിയാണ് ഓരോ വിഷയങ്ങളിലും രക്ഷി താക്കള്‍ തന്നെ കുട്ടിയെ പഠിപ്പിക്കുന്നത്. പഠിപ്പിച്ച കാര്യങ്ങള്‍ യാതൊരു തെറ്റും കുടാതെ ചോദിച്ചാലുടന്‍ മറുപടി നല്‍കുന്ന ഓര്‍മ്മശക്തിയാണ് അന്നയെ ശ്രദ്ധേയ യാക്കുന്നത്.പൊതു വിജ്ഞാന രംഗത്ത് കുടുതല്‍ പരിശീ ലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അന്നയുടെ രക്ഷിതാക്കള്‍

Leave A Reply

Your email address will not be published.

You cannot copy content of this page