- Advertisement -

- Advertisement -

കൊവിഡ് വ്യാപനം; ഒൻപതാം ക്ലാസുവരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കിയേക്കും

0

ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അന്തിമ തീരുമാനം ചൊവ്വാഴ്ച കരിക്കുലം കമ്മിറ്റിയിലുണ്ടാകും.

പരീക്ഷയ്ക്ക് പകരം വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കി അതില്‍ മൂല്യനിര്‍ണയം നടത്താനാണ് നീക്കം. വര്‍ക്ക് ബുക്ക് തിരികെ വാങ്ങി അതിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തും.

നിരന്തര മൂല്യനിര്‍ണയത്തിന്റെ മാതൃകയി ലായിരിക്കുമിത്. പ്ലസ് വണ്‍ പരീക്ഷ നടത്തുന്ന തിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ പരീക്ഷ നടത്താനും ആലോചനയുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page