വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥി തി ലോല മേഖലയാക്കിയ കരടു വിജ്ഞാ പനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സിറ്റി മുസ്ലിം ലീഗ് കമ്മിറ്റി ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. സിറ്റി മുസ്ലിം ലീഗ് പ്രസിഡണ്ട് നാസര്‍ അലങ്കാര്‍, സെക്രട്ടറി നൗഫല്‍ കളരിക്കണ്ടി. വി പി റഫീഖ്, മൊയ്തീന്‍, ഉമ്മര്‍, ജമാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പന്തം കൊളുത്തി പ്രകടനം ലീഗ് ഹൗസില്‍ നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു.
- Advertisement -
- Advertisement -