ബത്തേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. ചുള്ളിയോട് തോട്ടത്തില്‍ ഹൗസ് ഹഫ്സത്ത് (55), മകന് ഹൈദര്‍ അലി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെ യും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി പുല്‍പ്പളളി റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം 3.30 യോടെയാണ് അപകടം. പുല്‍പ്പള്ളി ഭാഗത്ത് നിന്നും വരുകയായിരുന്ന ഇരുചക്ര വാഹനവും, എതിരെ വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
- Advertisement -
- Advertisement -