കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബത്തേരിയിലെ യുവാക്കളുടെ കൂട്ടായ്മ ടീം മിഷനും ,ബത്തേരി വിക്ടറി ഹോസ്പിറ്റലും ചേര്‍ന്ന് വിക്ടറി ഹോസ്പിറ്റലില്‍ ആരംഭിച്ച വാക്സിനേഷന് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് ടി.കെ രമേശ് നിര്‍വ്വഹിച്ചു. വാക്സിനേഷന് നല്കാന് സര്‍ക്കാര്‍ പ്രൈവറ്റ് മേഖലയുടെ സഹായം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിക്ടറി ഹോസ്പിറ്റല്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,രണ്ടാംഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കുമായി സൗജന്യമായാണ് വാക്സിനേഷന് നല്‍കുക.
- Advertisement -
- Advertisement -