സാനിയ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്കി വയോധികനായ ലോട്ടറി കച്ചവടക്കാരന് മാതൃകയായി. മുള്ളന്‍കൊല്ലി പാതിരി മാന്തോട്ടം ജോസാണ് മാതൃകാ പരമായ സഹായം നല്‍കിയത്. സൈക്കിളില്‍ ലോട്ടറി വില്പന നടത്തുന്ന ജോസിന്റെ ഒരു ദിവസത്തെ വരുമാനം പൂര്‍ണ്ണമായും സാനിയയുടെ ചികിത്സ സഹായത്തിലേക്ക് നല്കി. 1700 രൂപയാണ് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന വികാരി ഫാ. ചാണ്ടി പൂനക്കാട്ടിലിന് കൈമാറിയത്. ഫാ. ജോമേഷ്, എ.കെ. മാത്യു, ജിജോ ഇട്ടംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.
- Advertisement -
- Advertisement -