- Advertisement -

- Advertisement -

കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാല്‍ പിഴ: വാര്‍ത്ത അടിസ്ഥാന രഹിതം

0

10 വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിത മാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കു ന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടു വരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് പൊലീസ് അറിയിച്ചതായി പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ വിശദീകരണം.

    Leave A Reply

    Your email address will not be published.

    You cannot copy content of this page