- Advertisement -

- Advertisement -

തിരുവപ്പന തിറ മഹോത്സവത്തിന് നാളെ തുടക്കം

0

മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്ര പ്രതിഷ്ഠാ ദിനവും തിരുവപ്പന തിറ മഹോത്സവവും ഫെബ്രുവരി 5,6,7,8 തീയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. ഫെബ്രുവരി 6 ന് രാവിലെ 5.30 ന് ബ്രഹ്മഗിരി പെരുകമന ശങ്കര പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം,കൊടിയേറ്റ് എന്നിവ നടക്കും.


മഹോത്സവത്തോടനുബന്ധിച്ച് പതിവ് പൂജകള്‍, സഹസ്രദീപ സമര്‍പ്പണം,ചുറ്റമ്പലദിപ സമര്‍പ്പ ണം,ഭജന, ചാക്യാര്‍കൂത്ത്, മലയിറക്കല്‍, മുത്തപ്പന്‍ വെള്ളാട്ട്,മലങ്കാരി വെള്ളാട്ട്,താലപ്പൊലി വരവ്, കലശംവരവ്, മലക്കാരി തിറ,ഗുളികന്‍ തിറ,ഭഗവതി വെള്ളാട്ട്,കളികപ്പാട്, തിരുവപ്പന, ഭഗവതി തിറ, എന്നിവ നടക്കും.എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page