- Advertisement -

- Advertisement -

ഓണ്‍ലൈന്‍ അദാലത്ത് – 9 പരാതികള്‍ തീര്‍പ്പാക്കി

0

മാനന്തവാടി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 9 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി ജില്ലാ കളക്ടറെ പരാതികള്‍ അറിയിച്ചു. 15 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 9 പരാതികള്‍ തീര്‍പ്പാക്കി.

തീര്‍പ്പാക്കാത്തവ വിശദ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.പ്രളയ ധനസഹായം, ലൈഫ് ഭവന പദ്ധതി, ഭൂ നികുതി എന്നീ വിഭാഗങ്ങളിലാണ് പരാതികള്‍ ലഭിച്ചത്. കളക്ട്രേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page