വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് എക്സൈസ് ഇന്റലിജന്‍സും വയനാട് എക്സൈസ് ലഹരി വിരുദ്ധ സ്ക്വാഡുമായി സംയുക്തമായി സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ചുങ്കം മൈതാനിക്കുന്ന് റോഡില്‍ കൈപ്പഞ്ചേരി ഭാഗത്തുവെച്ച് 2കിലോ 200ഗ്രാം കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍.ബത്തേരി വലിയപറമ്പില്‍ വീട്ടില്‍ ജൈസല്‍,കൈപ്പഞ്ചേരി ചേനെക്കല് വീട്ടില്‍ സലാം എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കൊണ്ടുവന്ന KL 73 A 9829 ഹോണ്ട ആക്ടിവ 125 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
- Advertisement -
- Advertisement -