- Advertisement -

- Advertisement -

‘ദ പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവച്ചു

0

മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം ‘ദ പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവച്ചു. സെക്കന്‍ഡ് ഷോ നടത്താനുള്ള അനുമതി ലഭിക്കാതെ വലിയ ബഡ്ജറ്റില്‍ ചിത്രീകരിച്ച സിനിമകള്‍ റിലീസ് ചെയ്യേണ്ട എന്ന നിര്‍മ്മാതാക്കളുടെ സംഘടനകളുടെ തീരുമാനപ്രകാരമാണ് റിലീസ് മാറ്റിയത്. മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററില്‍ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അടുത്തിടെ തീയറ്ററുകളിലെത്തിയ മലയാളത്തിലെ മൂന്ന്ചിത്രങ്ങള്‍ക്ക് കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ‘പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവയ്ക്കാമെന്ന തീരുമാനത്തിലേക്ക് സിനിമാ നിര്‍മാതാക്കള്‍ എത്തിയതെന്നാണ് വിവരം. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയുടെ സിനിമയായ ‘മാസ്റ്ററി’ന്റെ റിലീസോടെയാണ് കേരളത്തില്‍ തീയറ്ററുകള്‍ തുറന്നത്. ജയസൂര്യയുടെ വെള്ളമാണ് ആദ്യമായി തിയറ്ററില്‍ എത്തിയ മലയാളം ചിത്രം. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രത്തിന് പ്രേക്ഷകര്‍ കുറവായിരുന്നു. ലവ്, വാങ്ക് എന്നിവയാണ് റിലീസ് ചെയ്ത മറ്റു ചിത്രങ്ങള്‍. അതേസമയം, ‘പ്രീസ്റ്റി’ന്റെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. കൊവിഡ് ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് എത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമാണ് ‘പ്രീസ്റ്റ്’.

    Leave A Reply

    Your email address will not be published.

    You cannot copy content of this page