ഇരട്ടക്കൊലപാതകം; പ്രതി റിമാന്‍ഡില്‍
വെള്ളമുണ്ട പൂരിഞ്ഞി ദമ്പതികളുടെ കൊലപാതകം പ്രതിയെ റിമാന്റ് ചെയ്ത കോടതി കൂടുതല്‍ അന്വേഷണത്തിനായി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ചയാണ് കേസിലെ പ്രതി തൊട്ടില്‍പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച 11.30 തോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത് കസ്റ്റഡിയില്‍ വിട്ടുകിട്ടിയതോടെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. പ്രതിയായ വിശ്വനാഥന് കേസ് നടത്തിപ്പിന് ലീഗല്‍ എയ്ഡ് പാനലില്‍ നിന്നും വക്കീലിനെ അനുവദിച്ചുകൊണ്ടും മാനന്തവാടി മുന്‍സിഫ് മജിസ്ട്രേറ്റ് പി.സുഷമ ഉത്തരവിട്ടു.
ചൊവ്വാഴ്ച അറസ്റ്റിലായ വിശ്വനാഥന കൊല നടന്ന വീട്ടിലെത്തിച്ച് ചൊവ്വാഴ്ച തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടി സമീപത്തെ. കവുങ്ങില്‍ തോട്ടത്തിലെ ചാലില്‍ നിന്നും കണ്ടെടുകുകയും മോഷ്ടിച്ച ആഭരണങ്ങള്‍ കുറ്റ്യാടിയിലെ സ്വര്‍ണ്ണ പണിക്കാരനില്‍ നിന്നും കണ്ടെടുത്ത പോലീസ് വിശ്വനാഥന്റെ വീട്ടില്‍ നിന്നും ഫാത്തിമയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തു. ഐ.പി.സി. 302, 201, 397, 447, വകുപ്പ് പ്രകാരമുള്ള കുറ്റമാണ് വിശ്വനാഥന്റെ പേരില്‍ എടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ വിശ്വനാഥനെ ആദ്യം 15 ദിവസത്തേക്ക് റിമാന്റ് ചെയ്യാനാണ് ഉണ്ടായത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം.ദേവസ്യ നല്കിയ കസ്റ്റഡി അപേക്ഷയില്‍ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയാണ് കോടതി ചെയ്തത്. ഹാജരാക്കിയ സമയത്ത് കേസ് വാദിക്കാന്‍ വക്കീലിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ ഇല്ല എന്ന മറുപടിയാണ് വിശ്വനാഥന് നല്‍കിയത്. പിന്നീട് വക്കീലിനെ വെക്കാന്‍ ഉദേശമുണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന മറുപടി പറഞ്ഞതിനെ തുടര്‍ന്ന് കേസ് നടത്തിപ്പിനായി ലീഗല്‍ എയ്ഡ് പാനലില്‍ നിന്നും അഡ്വ: മിഥുനെ നിയമിച്ചുകൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിറക്കുകയും ചെയ്തു. 6 ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയും കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും വിധേയമാക്കും. വന്‍ സുരക്ഷാ സന്നാഹത്തില്‍ തന്നെയാണ് വിശ്വനാഥനെ കോടതിയില്‍ ഹാജരാക്കിയത്.