- Advertisement -

- Advertisement -

21 വയസ്സുവരെ നോ സ്‌മോക്കിങ്

0

രാജ്യത്ത് പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസാക്കാനും പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200രൂപയില്‍ നിന്ന് 2000 രൂപയാക്കാനും നീക്കം . വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങള്‍ നിര്‍ത്തലാക്കും. ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമത്തില്‍ ഇവ ഉള്‍പ്പെടെയുള്ള ഭേദഗതി നിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 

  • വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുമുള്ള വില്‍പന നിരോധനപരിധി 91.44 മീറ്ററില്‍ നിന്നും 100 മീറ്ററാക്കും. 
  • 21 വയസില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കും. 
  • പുകയില ഉല്‍പന്നങ്ങളുടെ ഒരുതരത്തിലുള്ള പരസ്യവും പറ്റില്ല. നിബന്ധന സമൂഹമാധ്യങ്ങള്‍ക്കും വിഡിയോ ഗെയിമുകള്‍ക്കും ഉള്‍പ്പെടെ ബാധകം. മറ്റ് ഉല്‍പന്ന പരസ്യങ്ങളുടെ മറവിലുള്ള പുകയില പരസ്യവും നിരോധിക്കും 
  • നിയമ ലംഘനങ്ങള്‍ക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴത്തുകയും കൂട്ടും….

    Leave A Reply

    Your email address will not be published.

    You cannot copy content of this page