കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഖ്യ ചുമതലയായിരുന്ന പൊതുജനാരോഗ്യവും ശുചീകരണ പ്രവര്‍ത്തനങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സ് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി കല്‍പ്പറ്റ നഗരസഭാ ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. സ്വകാര്യ വല്‍ക്കരണത്തേയും മുതലാളിത്വ വ്യവസ്ഥയേയും എതിര്‍ത്തുകൊണ്ട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഈ മേഖലയെ തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്ന് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി പറഞ്ഞു. പി.കെ.കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എ.പി. ഹമീദ്, കെ.അജിത, കെ.കെ. രാജേന്ദ്രന്, ജല്ദ്രൂത് ചാക്കോ, ആയിഷ പള്ളിയാല്‍, പി.ആര്. ബിന്ദു, ടി.കെ. സുരേന്ദ്രന്, സലാം കല്‍പ്പറ്റ, വി. രാമന്, മനോജ് മേപ്പാടി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -