- Advertisement -

- Advertisement -

രോഗ ദുരിതത്തിലും നന്മയുടെ മാതൃകളായി ദമ്പതികള്‍

0

കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരികെ നല്‍കി നിര്‍ധന ദമ്പതികള്‍ മാതൃകയായി. കമ്മന നഞ്ഞോത്ത് കോളനിയിലെ റീജ ഡയാലിസിസിനായി ആഴ്ചയില്‍ മൂന്ന് ദിവസം ജില്ലാശുപത്രിയില്‍ എത്താറുണ്ട്. റീജയുമായി ആശുപത്രിയില്‍ വന്ന ഭര്‍ത്താവ് ജയനാണ് ആശുപത്രി പരിസരത്ത് വെച്ച് താലിയടക്കമുള്ള സ്വര്‍ണ്ണാഭരണം ലഭിച്ചത്. ദമ്പതികള്‍ സ്വര്‍ണ്ണം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഏല്‍പ്പിച്ചു. വാളാട് ഇല്ലത്ത്മൂല ദിവ്യയുടെ സ്വര്‍ണ്ണാഭരണമാണ് മരുന്ന് വാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ നഷ്ടമായത് ഇതിനെ തുടര്‍ന്ന് സൂപ്രണ്ട് ഓഫീസില്‍ എത്തി അന്വേഷിച്ചപ്പോള്‍ സ്വര്‍ണ്ണം ലഭിച്ച വിവരമറിയുന്നത്. റീജയും ഭര്‍ത്താവും ആഭരണം ദിവ്യക്ക് കൈമാറി. റീജക്ക് ആവശ്യമായ ചികിത്സ ചിലവ് ജയന്‍ കൂലി പണിയെടുത്താണ് ഉണ്ടാക്കുന്നത്. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനിടെയാണ് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം തിരികെ ഏല്‍പ്പിച്ച് ദമ്പതികള്‍ മാതൃകയായത്.

Leave A Reply

Your email address will not be published.

You cannot copy content of this page