- Advertisement -

- Advertisement -

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം ബൈക്ക് റാലി നടത്തി

0

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം തോണിച്ചാല്‍ യൂണിറ്റും,ദ്വാരക മേഖലയും സംയുക്തമായി ബൈക്ക് റാലി നടത്തി. ദ്വാരക ഫൊറോനാ വികാരി ഫാ.ഷാജി മുളകുടിയാങ്കല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനത്തില്‍ ഫാ.നോബിള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.

ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര, മേഖല പ്രസിഡന്റ് ബിബിന്‍ പിലാപ്പള്ളി തോണിച്ചാല്‍ കെസിവൈഎം പ്രസിഡന്റ് അജയ് മുണ്ടക്കല്‍ ദ്വാരക മേഖല ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പള്ളി, തോണിച്ചാല്‍ ശാഖ ഡയറക്ടര്‍ ഫാ ജിന്റോ തട്ടുപറമ്പില്‍, ഫാ ജസ്റ്റിന്‍ മുത്താനിക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page