- Advertisement -

- Advertisement -

ജില്ലയില്‍ 245 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 245 പേര്‍ക്ക് കൂടി കോവിഡ്
264 പേര്‍ക്ക് രോഗമുക്തി
243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികളായ 43 പേര്‍, വെള്ളമുണ്ട 20 പേര്‍, മേപ്പാടി 18 പേര്‍, മാനന്തവാടി 17 പേര്‍, കണിയാമ്പറ്റ 15 പേര്‍, പൂതാടി, നെന്മേനി 14 പേര്‍ വീതം, കല്‍പ്പറ്റ 12 പേര്‍, പുല്‍പ്പള്ളി 10 പേര്‍, കോട്ടത്തറ 9 പേര്‍, വൈത്തിരി, മൂപ്പൈനാട് 8 പേര്‍ വീതം, മുള്ളന്‍കൊല്ലി 7 പേര്‍, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ 6 പേര്‍ വീതം, വെങ്ങപ്പള്ളി, മുട്ടില്‍, മീനങ്ങാടി, അമ്പലവയല്‍, തവിഞ്ഞാല്‍ 5 പേര്‍ വീതം, എടവക, പനമരം മൂന്നു പേര്‍ വീതം, തിരുനെല്ലി, പൊഴുതന രണ്ടു പേര്‍ വീതം, തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഷാര്‍ജയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗബാധിതരായത്.

264 പേര്‍ക്ക് രോഗമുക്തി

ബത്തേരി സ്വദേശികളായ 6 പേര്‍, മാനന്തവാടി,
കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേര്‍ വീതം, കല്‍പ്പറ്റ 3 പേര്‍, പൂതാടി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, തരിയോട്, പുല്‍പ്പള്ളി 2 പേര്‍ വീതം, മേപ്പാടി, അമ്പലവയല്‍, മീനങ്ങാടി, വൈത്തിരി, തൊണ്ടര്‍നാട്, മുട്ടില്‍, നെന്മേനി, പനമരം, മൂപ്പൈനാട്, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, ഒരു തമിഴ്‌നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 222 പേരുമാണ് രോഗമുക്തരായത്.

593 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 593 പേരാണ്. 448 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7205 പേര്‍. ഇന്ന് പുതുതായി 76 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1387 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 248424 സാമ്പിളുകളില്‍ 248152 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 225884 നെഗറ്റീവും 22268 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page