- Advertisement -

- Advertisement -

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: ഇരുചക്രവാഹന റാലി നടത്തി

0

ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ സോളിഡാരിറ്റി റൈഡ് എന്ന പേരില്‍ ഇരുചക്രവാഹന റാലി നടത്തി. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമായാണ് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി റാലി സംഘടിപ്പിച്ചത്. മാനന്തവാടിയില്‍ നിന്നും ബത്തേരിയില്‍ നിന്നും പുറപ്പെട്ട രണ്ടു റാലികള്‍ കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനില്‍ സംഗമിച്ച് കല്‍പ്പറ്റയി ലേക്ക് സോളിഡാരിറ്റി റൈഡ് നടത്തുകയായിരുന്നു. ബത്തേരിയില്‍ നിന്ന് ആരംഭിച്ച റാലി സിഐടിയു ജില്ലാ സെക്രട്ടറി വി.വി ബേബിയും മാനന്തവാടിയില്‍ നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബിയും ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിക്ക് ജില്ലാസെക്രട്ടറി കെ. റഫീഖ് പ്രസിഡണ്ട് കെ.എം ഫ്രാന്‍സിസ് ജില്ലാ ട്രഷറര്‍ എം.വി വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page