മേപ്പാടി പഞ്ചായത്തില്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റേതാണ് തീരുമാനം. എളമ്പിലേരിയില്‍ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഷഹാന എന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്തിലെ എല്ലാ റിസോര്‍ട്ടുകളുടേയും രേഖകള്‍ പരിശോധിക്കും. രേഖകള്‍ ക്രമപ്രകാരമാണെങ്കില്‍ മാത്രം തുടര്‍ന്ന് റിസോര്‍ട്ടുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും എന്നാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം.
- Advertisement -
- Advertisement -