- Advertisement -

- Advertisement -

ചന്ദനമോഷണം; രണ്ട് പേര്‍ പിടിയില്‍

0

ചന്ദനമോഷണം നടത്തുന്ന രണ്ട് പേരെ സുല്‍ത്താന്‍ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടപറമ്പ് സ്വദേശികളായ കൈതകത്ത് റാഫി (40), കൊടംപാട്ടില്‍ ഫായിസ് ( 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് ചന്ദനമോഷണക്കേസിലും സുല്‍ത്താന്‍ ബത്തേരി പട്ടരുപടിയില്‍ നടന്ന മോഷണ ക്കേസിലും ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കാറില്‍ നിന്നും മരംമുറിക്കാനുപയോഗിക്കുന്ന വലിയ വാളും കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ബീനാച്ചിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ഇന്നോവ കാര്‍ നിര്‍ത്തിയിട്ടതു കണ്ട് സംശയം തോന്നി പൊലിസ് നടത്തിയ പരിശോധനയേ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.കാറും പൊലീസ് കസ്റ്റഡിയി ലെടുത്തു.അമ്പലവയല്‍, ബത്തേരി മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചന്ദന മോഷണം നടത്തിയത് തങ്ങളാണന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് നിന്നും വാഹനം വാടക ക്കെടുത്ത് വന്ന് രാത്രി കാലങ്ങളില്‍ ചന്ദനം മുറിച്ച് കഷണങ്ങളായി കടത്തലാണ് ഇവര്‍ ചെയ്യുന്ന തെന്ന് പൊലിസ് പറഞ്ഞു.

പിടിയിലായ റാഫി സുല്‍ത്താന്‍ ബത്തേരി,അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലും ചന്ദനമോഷണം ഉള്‍പ്പെടെ ആറ് കേസുകളില്‍ പ്രതിയാണ്.ഫായിസിന്റെ പേരില്‍ മലപ്പുറത്ത് വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലും കേസുണ്ട്.സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ രാംജിത്ത്,പൊലിസുകാരായ ആഷ്‌ലി,പിയൂഷ്,കിഷോര്‍,നൗഫല്‍,ബിനീഷ്,ചന്ദ്രന്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടിയത്

Leave A Reply

Your email address will not be published.

You cannot copy content of this page