കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന് കൈത്താങ്ങായി ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ ജില്ലാ പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള തൗഫീഖ് റസ്റ്റോറന്റിലെ ഹോട്ടല്‍ തൊഴിലാളികളുടെ വേതനവും ഫണ്ട് സമാഹരണവും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് പി.ജെ.വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ അയിഷ പള്ളിയാല്‍, ജില്ലാ നേതാക്കളായ ട്രഷറര്‍ സാജന് പൊരുന്നിക്കല്‍, അഹമ്മദാജി തൗഫീഖ് മീനങ്ങാടി, കെ. കുഞ്ഞബ്ദുള്ള ഹാജി, അബ്ദുള്ള അമര്‍ ഹോട്ടല്‍, പി.പ്രേമന്,ഹംസ ചുണ്ടേല്‍, മുഹമ്മദ് അസ്ലം കമ്പളക്കാട്, പ്രാണിയത്ത് കുഞ്ഞബ്ദുള്ള, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്റ് വി.മൂസ്സ ഗൂഡലായ്,യൂണിറ്റ് സെക്രട്ടറി തനിമ അദ്ദുറഹിമാന്, നല്ലവരായ നാട്ടുകാരും ടാക്സി ഡ്രൈവര്‍മാരും പങ്കെടുത്തു.
- Advertisement -
- Advertisement -