- Advertisement -

- Advertisement -

പാതിരിപ്പാലം ഹൈവേ കവര്‍ച്ചാ ശ്രമം ഒരാള്‍  അറസ്റ്റില്‍ 

0

മീനങ്ങാടി  പാതിരിപ്പാലത്ത്  കാര്‍ യാത്രക്കാരെ സിനിമാസ്റ്റൈലില്‍  മിനി ലോറിറോഡിന് കുറുകെ ഇട്ട് വാഹനം തല്ലി തകര്‍്ത്ത് പണം കവരാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ടെമ്പോട്രാവലര്‍ ഉടമ തൃശ്ശൂര്‍ വരാന്തപ്പള്ളി സ്വദേശി നൊട്ടപ്പള്ളി വീട്ടില്‍ സിനീഷിനെയാണ്  മീനങ്ങാടി ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷെരീഫിന്റെ നേതൃതത്തിലുള്ള സംഘം തൃശ്ശൂരില്‍ നിന്നും അറസ്റ്റു ചെയ്തത് .വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ്  ഉണ്ടാകുമെന്ന്  ജില്ലാ പോലീസ് മേധാവി. മീനങ്ങാടി   എഎസ്‌ഐ ഹരീഷ് , സിപി.ഓ മാരായ യൂനീസ് , സുനീഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ജനുവരി 13നാണ്  മീനങ്ങാടി  പാതിരിപ്പാലത്ത് മൈസൂരില്‍ നിന്ന്പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ സംഘം ആക്രമിച്ചത്

Leave A Reply

Your email address will not be published.

You cannot copy content of this page