- Advertisement -

- Advertisement -

രാഹുല്‍ ഗാന്ധിയും രമേശ് ചെന്നിത്തലയും ജില്ലയിലേക്ക് യുഡിഎഫ് യോഗം ചേര്‍ന്നു

0

വയനാട് എം പി രാഹുല്‍ ഗാന്ധിയുടെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സന്ദര്‍ശനമുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി യോഗം ചേര്‍ന്നു. ബത്തേരി ടിപ്പു സുല്‍ത്താന്‍ പ്ലെയിസില്‍ യോഗം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കെ കെ അബ്രഹാം അദ്ധ്യക്ഷനായി. റ്റി മുഹമ്മദ്, മജീദ്, പി പി അയ്യൂബ്, എന്‍ എം വിജയന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, അബ്ദുള്ള മാടക്കര, എന്‍ സി കൃഷ്ണകുമാര്‍, ആര്‍ പി ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.രാഹുല്‍ ഗാന്ധി 28നും രമേശ് ചെന്നിത്തല ഫെബ്രുവരി 3നും പൊതുപരിപാടികളില്‍ പങ്കെടുക്കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page