കെഎസ്ആര്‍ടിസി ബസുകളിലെ കണ്ടക്ടര്‍ സീറ്റ് സിംഗില്‍ ആകുന്നു. ഒപ്പം ഡ്രൈവര്‍ കാബിനും ഒഴിവാക്കുന്നു. മിക്ക ഡിപ്പോകളിലും ഇതിനുള്ള നടപടികള്‍ തുടങ്ങി.കൊവിഡ് പശ്ചാത്തലത്തില്‍ കണ്ടക്ടറുടെ സീറ്റ് യാത്രക്കാരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. വനിതാ കണ്ടക്ടമാരുള്ള ബസുകളില്‍ സീറ്റ് പങ്ക് വെക്കുന്നത് സുരക്ഷിതത്വത്തെ ബാധിക്കുന്നതായും പരാതിയുണ്ട്. ചില ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍മാര്‍ക്ക് ഇപ്പോള്‍ തന്നെ സിംഗില്‍ സീറ്റാണ്.
- Advertisement -
- Advertisement -