- Advertisement -

- Advertisement -

കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

0

മാസം തോറും 40,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍;നീലഗിരി ചേരമ്പാടി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആനന്ദ വേലുവിനെയാണ് ഊട്ടി വിജിലന്‍സ് ഡിവൈഎസ്പി ദക്ഷിണാമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.എടവണ്ണ സ്വദേശി ലോറി ഉടമയായ ബിന്‍സ് ഏലിയാസിന്റെ പരാതിയിലാണ് അറസ്റ്റ.്

എടവണ്ണയില്‍ നിന്നും മെറ്റല്‍ എംസാന്‍ഡ് ചേരമ്പാടിയിലേക്ക് കൊണ്ടുവരാനായി മാസം 40,000 രൂപയാണ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത് പിന്നീട് ഇരുപതിനായിരം രൂപ വീതം നല്‍കാമെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ബിന്‍സ് ഊട്ടി വിജിലന്‍സിന് പരാതി നല്‍കി. ഊട്ടി വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ ഇന്നലെ പോലീസ് സ്റ്റേഷന് അകത്ത് വച്ച്, വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നതിന് ഇടയിലാണ് ആനന്ദ് വേലുവിനെ അറസ്റ്റ് ചെയ്തത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page