- Advertisement -

- Advertisement -

ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്
55 പേര്‍ക്ക് രോഗമുക്തി
66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി സ്വദേശികള്‍ 13, നെന്മേനി, ബത്തേരി 6 പേര്‍ വീതം, മൂപ്പൈനാട്,
നൂല്‍പ്പുഴ 5 പേര്‍ വീതം, മുട്ടില്‍, പനമരം 4 പേര്‍ വീതം, മേപ്പാടി, പുല്‍പള്ളി 3 പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, പൊഴുതന, വൈത്തിരി 2 പേര്‍ വീതം, കണിയാമ്പറ്റ, മീനങ്ങാടി, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഹൈദരാബാദില്‍ നിന്നും വന്ന പൂതാടി സ്വദേശി, ബാംഗ്ലൂരില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

55 പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ സ്വദേശികള്‍ 5, നെന്മേനി, പുല്‍പള്ളി, പടിഞ്ഞാറത്തറ 4 പേര്‍ വീതം,
മീനങ്ങാടി, പൂതാടി, തിരുനെല്ലി, ബത്തേരി, മേപ്പാടി 2 പേര്‍ വീതം, മാനന്തവാടി, കണിയാമ്പറ്റ, തരിയോട്, എടവക, വെങ്ങപ്പള്ളി, മുട്ടില്‍, വെള്ളമുണ്ട, പനമരം സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലുള്ള 18 പേരുമാണ് രോഗമുക്തി നേടിയത്.

245 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 291 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8861 പേര്‍. ഇന്ന് വന്ന 28 പേര്‍ ഉള്‍പ്പെടെ 333 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 236232 സാമ്പിളുകളില്‍ 233017 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 212703 നെഗറ്റീവും 20314 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page