- Advertisement -

- Advertisement -

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ  പുസ്തകോത്സവും, പുസ്തപ്രകാശനവും  ഉദ്ഘാടനം ചെയ്തു

0

ലൈബ്രറി കൗണ്‍സിലിന്റെ ജില്ലാ പുസ്തകോത്സവും, പുസ്തപ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ പനമരം എരനല്ലൂര്‍ അമ്പലം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മാനന്തവാടി, എസ്. ഐ രഘുനാഥന്‍ രചിച്ച ശവങ്ങളുടെ കഥ എന്റെയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വയനാട്ടില്‍ ഇനി വേണ്ടത് ജാഗ്രത എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

ജില്ലയിലെ മൂന്ന് താലൂകളിലെ 200 റോളം ലൈബ്രറികളാണ് മൂന്ന് ദിവസത്തെ മേളയില്‍ നിന്ന് പുസ്തകം വാങ്ങുന്നത്, ഇവര്‍ക്ക് ലൈബ്രറി കൗണ്‍സില്‍ ഗ്രാന്റും നല്‍കിയിട്ടുണ്ട്. 35തോളം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍, എം ബാലഗോപാലന്‍, പി.കെ.ബാബു രാജ്, പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page