- Advertisement -

- Advertisement -

റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി 

0

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്.റയില്‍പാതയുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.ജനുവരി 20 ബുധനാഴ്ച കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ വയനാട്ടിലെ സിവില്‍ സൊസൈറ്റിയുടെ ബഹുജനധര്‍ണ്ണ സംഘടിപ്പിക്കും.

ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും.എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, വിവിധ ക്രിസ്ത്യന്‍ സഭകള്‍, മുസ്ലീം സമുദായ സംഘടനകള്‍, ആദിവാസി സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, ചേംബര്‍ ഓഫ് കോമേഴ്സ്, മലബാര്‍ ഡവലപ്മെന്റ് ഫോറം, വിവിധ കര്‍ഷക സംഘടനകള്‍, ക്ലബ്ബുകള്‍, തൊഴിലാളി സംഘടനകള്‍ മുതലായവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page