- Advertisement -

- Advertisement -

കൊവിഡ് വാക്‌സിനേഷന് തുടക്കമായി

0

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സീന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിച്ചു.

ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരു ബൂത്തില്‍ നൂറു പേര്‍ക്ക് വീതം എന്ന കണക്കില്‍ കൊവാക്‌സിനോ,കൊവിഷീല്‍ഡോ ആണ് നല്‍കേണ്ടത്. ഒരു ബൂത്തില്‍ ഒരു വാക്‌സിന്‍ മാത്രമേനല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്. വാക്‌സീന്‍ സ്വീകരിച്ച് ശേഷം നേരിയ പനിയോ ,ശരീരവേദനയോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page