- Advertisement -

- Advertisement -

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി കെ ഹൈദ്രോസിന് സ്വീകരണം നല്‍കി

0

പുല്‍പള്ളി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി കെ ഹൈദ്രോസിന് പുല്‍പള്ളി സി കെ രാഘവന്‍ മെമ്മോറിയല്‍ ബി എഡ് കോളേജിലെയും ടി ടി ഐ യിലേയും അധ്യാപക വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും അവാര്‍ഡ് ജേതാവിനെ ആദരിച്ചു. പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ് മേഴ്സി ബെന്നി, മാനേജര്‍ കെ ആര്‍ ജയറാം, ഡോക്ടര്‍ ജി ഹരിപ്രകാശ്, പി കെ റെജി, കെ റാണി വര്‍ഗീസ്, ഷീന ജയറാം, സി എം എല്‍ദോസ്,അനീഷ ബീഗം, സി കെ സുബൈര്‍, ഐശ്വര്യ മോഹന്‍, അമല ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page