- Advertisement -

- Advertisement -

സംസ്ഥാനത്ത് ജയില്‍ തടവുകാരുടെ വേഷം മാറ്റാന്‍ തീരുമാനം.

0

സംസ്ഥാനത്ത് ജയില്‍ തടവുകാരുടെ വേഷം മാറ്റാന്‍ തീരുമാനം. പുരുഷന്മാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ക്ക് ചുരിദാറുമാണ് പുതിയ വേഷം. ജയിലില്‍ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാരുടെ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും എന്ന ആശയം മുന്നോട്ടുവച്ചത്.

സ്വകാര്യ കമ്ബനികളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക. വേഷം ഏത് നിറത്തിലായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആദ്യ ഘട്ടമായി കോഴിക്കോട് ജയില്പുള്ളികളാവും വേഷം മാറുക.

    Leave A Reply

    Your email address will not be published.

    You cannot copy content of this page