- Advertisement -

- Advertisement -

ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണം; തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി

0

ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോയ്‌സ് ടൗണില്‍ ശ്രിചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 75 ഏക്കറില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി.

ആരോഗ്യ വകുപ്പിന്റെ കിഴിലുള്ള ഈ സ്ഥലം ആരാലും ശ്രദ്ധിക്കപ്പെടാതെ കാടുമുടി കിടക്കുകയാണ് ആരോഗ്യ വകുപ്പിന് കിഴില്‍ തന്നെ മെഡിക്കല്‍ കോളെജ് നിര്‍മ്മിക്കാനാവശ്യമായ ഭൂമി ഉള്ളപ്പേള്‍ മറ്റു സ്ഥലങ്ങള്‍ തേടിപ്പോകുന്നത് ദുരുദ്ദേശപരമാണെന്ന് ഭരണസമിതി ആരോപിച്ചു.വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, വൈസ് പ്രസിഡന്റ് എം ജി ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലൈജി തോമസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഖമറുന്നിസതുടങ്ങിയവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page