കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി കോളേജ് യൂണിയന് തിരഞ്ഞെടുപ്പിന്റെ മറവില്‍ ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ സംഘങ്ങള്‍ പോലീസ് ഒത്താശയോടുകൂടി അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്ന് കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി. അതിക്രമം ജില്ലയിലെ ജനാധിപത്യ വാഴ്ചയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ ജില്ലാ പോലീസ് മേധാവി അടക്കം മൗനം പാലിക്കുകയാണ്, അക്രമ ഫാസിസ്റ്റുകളെ ഇനിയും നിയമത്തിന്റ മുന്നില്‍ കൊണ്ട് വന്നില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കെ.എസ്.യു കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഹര്‍ഷല്‍ കൊന്നാടന് അദ്ധ്യക്ഷത വഹിച്ചു, അഫ്സല് ചീരാല്‍, ശ്രീജിത്ത് കുപ്പാടിത്തറ, ഷമീര്‍ അബ്ദുള്ള, ഉനൈസ് ചാത്തേരി, ആഷിക് പച്ചിലക്കാട്, ആദില്‍ അമ്പിലേരി, അനീസ് മട്ടുതൊടി, ജെസ്വിന് കുറുമണി, അര്ജുന് പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -