- Advertisement -

- Advertisement -

മാനന്തവാടി തലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ സി.പി.എം പ്രക്ഷോപത്തിലേക്ക്

0

മാനന്തവാടി തലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ സി.പി.എം പേര്യ ലോക്കല്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സെപ്തംബര്‍ 12 ന് പേര്യയില്‍ വലിയ വാഹനങ്ങള്‍ തടയുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡ് നന്നാക്കാന്‍ വീണ്ടും നടപടിയായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സി.പി.എം നേതാക്കള്‍. മാനന്തവാടി മുതല്‍ ചന്ദനതോട് വരെ 25 കോടി രൂപയുടെ വര്‍ക്കാണ് ടെണ്ടര്‍ ചെയ്തത് ആദ്യം കാസര്‍കോട് ആസ്ഥാനമായുള്ള കോണ്‍കോട് കമ്പനിയായിരുന്നു വര്‍ക്ക് എടുത്തിരുന്നത് ഇവര്‍ വര്‍ക്ക് പാതി വഴിയിലാക്കുകയും 12.5 കോടി രൂപയോളം ബില്‍ തുക മാറ്റിയെടുക്കയും പിന്നീട് പണി ഉപേക്ഷിക്കപെടുകയും വീണ്ടും ഫാറൂഖ് കമ്പനി വര്‍ക്ക് ഏറ്റെടുക്കുകയുമായിരുന്നു. എന്നാല്‍ ഈ കമ്പനിയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ സാവധാനത്തിലായിരുന്നു. ഇതോടെയാണ് ഈ റൂട്ടില്‍ യാത്രാ ദുരിതം പതിവായത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധിച്ചാണ് സി.പി.എം ഇത്തരമൊരു സമരത്തിന് മുതിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം.നേതാക്കളായ ടി.കെ.അയ്യപ്പന്‍, കെ.എം.ഫ്രാന്‍സീസ്, എ.സാബിത്ത് ,സി .ടി .പ്രേംജിത്ത്, പങ്കെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page