- Advertisement -

- Advertisement -

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഒരാള്‍ അറസ്റ്റില്‍.

0

മധ്യവയസ്‌കനെ മരിച്ച നിലയില്‍കണ്ടെത്തിയ സംഭവം ഒരാള്‍ അറസ്റ്റില്‍. എടവക വീട്ടിച്ചാല്‍ 4 സെന്റ് കോളനിയിലെ ഓണ്‍ന്‍ (26)നെയാണ് അറസ്റ്റിലായത് എടവക പഞ്ചായത്തിലെ കമ്മോത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ താമസിക്കുന്ന തവിഞ്ഞാല്‍ കൊളതാട മുക്കത്ത് പണിപുര കോളനി സ്വദേശിയായ ബാലനെ (55)യാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ടത് ബാലന്റെ മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ ഓണന്‍ അറസ്റ്റിലായത്. ഇരുവരും കല്ലോടിയില്‍ നിന്നും സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്ത് കിട്ടിയ പണം കൊണ്ട് സുഹൃത്തായ തോമസിനെയും കൂട്ടി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെത്തി മദ്യപിക്കുകയും അതിനിടെ ബാലനും ഓണനും കൂടി അടിപിടി കൂടിയതിനെ തുടര്‍ന്ന് തോമസ് തിരിച്ച് പോവുകയും ചെയ്തു. തുടര്‍ന്ന് ഓണന്‍ ബാലനെ തള്ളിയിടുകയും മരകമ്പു കൊണ്ട് അടിക്കുകയുമായിരുന്നു, തുടര്‍ന്ന് ബാലനെ ഉപേക്ഷിച്ച് ഓണന്‍ കടന്നുകളയുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലന്‍ മരണപ്പെടുകയായിരുന്നു അതിനിടെ ഇരുവര്‍ക്കും നാടന്‍ ചാരായം നല്‍കിയതിന്റെ പേരില്‍ കല്ലോടി മക്കോളി കവലയില്‍ തോമസിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. തോമസിന്റെ വീട്ടില്‍ നിന്നും 5 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.  മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യ, പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മണി എസ്.ഐ മാരായ ഭാസ്‌ക്കരന്‍, ജെയിംസ്, സി.പി.ഒ. മാരായ ആശാദ് ബാബു, സുഷാദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് പ്രതിയെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page