- Advertisement -

- Advertisement -

ബ്രിട്ടണിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ

0

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നെത്തു ന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. ബ്രിട്ടണിൽ നിന്നെത്തു ന്നവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയ രാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ അറിയിച്ചു. തിരികെയെത്തു ന്നവരെ കൊവിഡ് പരി ശോധനയ്ക്ക് വിധേയരാക്കു കയും ഫലം പോസീറ്റീവ് ആകുന്നത് വരെ പ്രത്യേകം നിരീക്ഷണകേന്ദ്രത്തിൽ ഇവ രെ താമസിപ്പിക്കുകയും ചെയ്യും. നെഗറ്റീവ് ആകുന്ന വർ പ്രത്യേ ക കേന്ദ്രത്തിൽ ഏഴ് ദിവസം ക്വാറന്റീനിലും തുടർ ന്ന് ഏഴു ദിവസം വീട്ടിൽ ക്വാറന്റീനിലും കഴിയു കയും വേണം.

അതേസമയം, ഡൽഹിയിൽ നാലു പേർക്കുകൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 13 പേർക്കാണ് ഡൽഹിയിൽ പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page