- Advertisement -

- Advertisement -

സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

0

സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമാണ് സന്ദര്‍ശനം.

കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം പകരുന്നത് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകളില്‍ പരിശോധനകളുടെ എണ്ണം കുറഞ്ഞതിലെ ആശങ്കയും അറിയിച്ചിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവിന്റെ കാരണവും കേന്ദ്ര സംഘം വിലയിരുത്തും. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടായോ എന്ന് പരിശോധിക്കും. തിങ്കളാഴ്ച്ച സംഘം ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page