- Advertisement -

- Advertisement -

വയനാട് ജില്ലയിൽ ഇന്ന് 244 പേർക്ക് കോവിഡ്

0

ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്
256 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

പൂതാടി സ്വദേശികള്‍ 34, അമ്പലവയല്‍,ബത്തേരി 25 പേര്‍ വീതം, പടിഞ്ഞാറത്തറ 23, നെന്മേനി 21, കോട്ടത്തറ, മാനന്തവാടി, വെള്ളമുണ്ട 15 പേര്‍ വീതം, മുട്ടില്‍ 12, കല്‍പ്പറ്റ, പൊഴുതന 9 പേര്‍ വീതം, തൊണ്ടര്‍നാട് 8,കണിയാമ്പറ്റ, തിരുനെല്ലി 5 പേര്‍ വീതം, മീനങ്ങാടി 4, എടവക, നൂല്‍പ്പുഴ, വൈത്തിരി 3 പേര്‍ വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, പനമരം, തരിയോട് 2 പേര്‍ വീതം, മൂപ്പൈനാട്, പുല്‍പള്ളി 1 വീതം എന്നിങ്ങനെയാണ് രോഗ ബാധിതരായത്.632 പേര്‍ പുതുതായി നിരീക്ഷണത്തില്‍.

256 പേര്‍ക്ക് രോഗമുക്തി

മേപ്പാടി സ്വദേശികള്‍ 7, ബത്തേരി 6, മാനന്തവാടി 5, പനമരം, കണിയാമ്പറ്റ,
പടിഞ്ഞാറത്തറ, നെന്മേനി 3 പേര്‍ വീതം, വെള്ളമുണ്ട പുല്‍പള്ളി, തരിയോട് 2 പേര്‍ വീതം, മൂപ്പൈനാട്,തൊണ്ടര്‍നാട്,കോട്ടത്തറ,വൈത്തിരി,അമ്പലവയല്‍,
കല്‍പ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി ഓരോരുത്തരും കോഴിക്കോട്, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 210 പേരുമാണ് രോഗമുക്തരായത്.

632 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 632 പേരാണ്. 385 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8603 പേര്‍. ഇന്ന് വന്ന 47 പേര്‍ ഉള്‍പ്പെടെ 369 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1307 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 218543 സാമ്പിളുകളില്‍ 217493 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 199336 നെഗറ്റീവും 18157 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page