അമ്പലവയല്‍ മഞ്ഞപ്പാറ മദ്ധന്നമൂല അക്ഷയ നിവാസില്‍ ഉണ്ണിയെന്ന രമേഷ്(39) ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവും പോലീസ് പിടിച്ചെടുത്തു. ആളുകളെ കബളിപ്പിക്കാനായി ക്ലാസ് ഡ്രിങ്കിങ്ങ് വാട്ടറെന്ന പേരില്‍ കുപ്പിയില്‍ പ്രത്യേക ലേബലൊട്ടിച്ചാണ് ഇയാള്‍ ചാരായം വില്‍പ്പന നടത്തിയത്. അമ്പലവയല്‍ എസ്ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള എ.എസ്.ഐ രാജു, സി.പി.ഒ മാരായ ഫിറോസ് ഖാന്, പ്രഭാകരന്, ഗാര്‍ഡ് സുരേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
- Advertisement -
- Advertisement -