അമ്പലവയല്‍ പ്രദേശങ്ങളിലെ വാഴക്കുല മോഷണവുമായി ബന്ധപെട്ട് രണ്ട് പേരെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആയിരംകൊല്ലി നെടുമലയില്‍ സുരേഷ്(35) പോത്തുകെട്ടി തേവര്‍കുളം സനീഷ്(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അമ്പലവയല്‍ ടൗണില്‍ വെച്ചാണ് ഇരുവരും അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.ഐ. പറഞ്ഞു.
- Advertisement -
- Advertisement -