- Advertisement -

- Advertisement -

മോദി സര്‍ക്കാരിന്റെ ലക്ഷ്യം രാജ്യപുരോഗതി എ.പി.അബ്ദുള്ളക്കുട്ടി

0

രാജ്യപുരോഗതിയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. കല്ലോടിയില്‍ മതന്യൂനപക്ഷങ്ങളില്‍ നിന്നും ബി.ജെ.പി.യില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അഴിമതി എന്ന ക്യാന്‍സറിനെ തുടച്ചു നീക്കാന്‍ മോദി സര്‍ക്കാരിന്റെ 6 വര്‍ഷത്തെ ഭരണം കൊണ്ട് കഴിഞ്ഞു.രാജ്യം വികസനത്തിന്റെ പാതയിലാണ്.ഗെയില്‍ പൈപ്പ് ലൈന്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തില്‍ ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ സി.പി.എം.ഉം കോണ്‍ഗ്രസ്സും ഒത്ത് കളിക്കുകയാണ്.

കോമാളി മുന്നണികളായ ഇവര്‍ ഒത്തുകളിച്ചിട്ടും ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍.ഡി.എ.മുന്നണിക്ക് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.മുതിര്‍ന്ന ബി.ജെ.പി.പ്രവര്‍ത്തകരെ നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം ആദരിച്ചു. അഖില്‍ പ്രേം, വിജയന്‍ കൂവണ, പുനത്തില്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു അബ്ദുള്ളക്കുട്ടിയേയും ബി.ജെ.പി.യില്‍ ചേര്‍ന്നവരെയും കല്ലോടിയിലേക്ക് സ്വീകരിച്ചത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page