- Advertisement -

- Advertisement -

വെള്ളമുണ്ട ബാങ്കിലേക്ക് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

0

വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഭരണസമിതിയെ പിരിച്ച് വിടണമെന്നും ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എ.എന്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.മത്തായി അദ്ധ്യക്ഷനായിരുന്നു.സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.റഫീഖ്, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് ശശികുമാര്‍, കുന്നുമ്മല്‍ മൊയ്തു, ഷബീറലി, എ.ജോണി, പി.ജെ.ആന്റണി, സി.എം.അനില്‍കുമാര്‍, പി.എ.അസീസ് ,എം.മുരളീധരന്‍, സി.ജി.പ്രത്യുഷ് എന്നിവര്‍ സംസാരിച്ചു. .

Leave A Reply

Your email address will not be published.

You cannot copy content of this page