കല്‍പ്പറ്റ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് 2 സ്ത്രീകളടക്കം 3 പേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്കെഎംജെ സ്കൂളിന് സമീപം 10 മണിക്കാണ് അപകടം.മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്ന കാറും കല്‍പ്പറ്റ ടൗണിലേക്ക് പോകുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പുറകെ വന്ന മറ്റൊരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. കല്‍പ്പറ്റ സ്വദേശിയായ ഓട്ടോ ഡൈവര്‍ മുഹമ്മദ്, സഹയാത്രി കരായ മുട്ടില്‍ മാണ്ടാട് സ്വദേശിനികളായരണ്ട് സ്ത്രീകള്‍ക്കും പരിക്കുണ്ട്. ഇവരെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Advertisement -
- Advertisement -